Friday, 4 July 2014

ഫേസ്ബുക്ക് കവിതകൾ

December 30, 2013

January 1, 2014 at 12:44pm
കൊതുകുവല സൃഷ്ടിക്കുന്ന അധിനിവേശത്തിനെതിരെയാണ്
ആത്മാഭിമാനമുള്ള ഏതൊരു കൊതുകിന്റെയും രാഷ്ട്രീയം
കൊതുകുവല തങ്ങളുടെ വംശത്തിന്റെ അതിജീവനത്തിനെതിരെ
വളച്ചു കെട്ടിയൊരാൾമറയാണെന്ന് അവർക്ക് നല്ല ബോധ്യമുണ്ട്
ഉച്ചത്തിൽ മൂളാൻ കഴിയുന്നവരെ മുൻനിരയിൽ നിർത്തി
അവർ സംഘടിത പ്രക്ഷോഭങ്ങൾ സൃഷ്ടിക്കും
ജീവിതം തൃണവൽക്കരിച്ച് വലയ്ക്കുള്ളിൽ കടന്നു കൂടും
ഉറങ്ങുന്നവരായ നമ്മൾ അവരെ നോക്കി നിൽക്കുന്തോറും നിർന്നിമേഷരാകണം
ചോര കുടിക്കാനും തടിക്കാനും സമയം കൊടുക്കണം
എന്നിട്ട് വലയ്ക്ക് വെളിയിലെ അസ്വസ്ഥരായ ജനക്കൂട്ടത്തിന് കാണാൻ കഴിയുന്നൊരിടത്ത് വച്ച്
നാടകീയമായി ചോരയൊക്കെ തെറിപ്പിച്ച് അങ്ങ് വധിച്ചേക്കണം

Fetch

December 20, 2013 at 8:02pm
They love us
they don't know about a jungle
they are civilizing
they are planning an ambush
they are dumb
they are parasites
they like to be naked around us
they are enlightened
they are our hallucination
they are protecting us
they are in their heaven or hell
they are in disguise
they find us amusing
they are in a treasure hunt
they are in vacation
they are employed here
they evolved like this
they were created like this
they are afraid of the jungle
they love "fetch"
they are just here and
these might be some reasons
why dogs are still here!മഞ്ഞശലഭങ്ങൾ

November 1, 2013 at 7:07pm
സുന്ദരജീവികളുടെ* ഗണത്തിൽ പെടുന്ന
ഏഴു മഞ്ഞശലഭങ്ങളെ ഞാനിന്ന്  കൊന്നു
എന്നിട്ട് പറന്നെത്തിയ അങ്ങീകാരങ്ങൾ പോലെ
കിടക്കുന്നതിനരികത്ത്‌ അവയെ കൂട്ടിയിട്ടു
വെളിച്ചം അണയുന്നതിന് മുമ്പ്
ഇനിയും വരാനിടയുള്ള മഞ്ഞശലഭങ്ങളെ കൂടി ഞാൻ കൊല്ലും

ഭംഗിയില്ലാത്ത ചിറകുകൾ ഉള്ള ആരും തന്നെ അവരിൽ ഉണ്ടായിരുന്നില്ലെങ്ങിലും
ചവുട്ടി അരക്കപ്പെട്ടപ്പോൾ പറിഞ്ഞു പോയ വക്കുകൾ
ഇനി പറക്കാനാകാത്ത വിധം മരിച്ചു പോയിരിക്കുന്ന ശരീരത്തിൽ
ലക്ഷ്യങ്ങൾ ഒന്നുമില്ലാതെ തുടരുന്നത് ഒരു ഭംഗിയില്ലായ്മമയല്ലേ

വെളിച്ചം അണയ്ക്കുക എന്നതാണ് ശരിയായ തീരുമാനം
ഇരുട്ടിൽ നിന്ന് ഒരു ശലഭം പോലും ഇനി ഈ വഴി വന്നു കൂട
ഇവിടെ മറ്റൊന്നും ചെയ്യാനില്ലാത്ത ഒരു കൊലയാളിയും
ശലഭച്ചിറകുകൾ അരഞ്ഞു ചേർന്നൊരു ചെരുപ്പും
അതെ ഒന്നും ചെയ്യാനില്ലാത്തൊരു ചെരുപ്പും.


*  എന്റെ ജനൽ വഴിയൊന്നും പറന്നു വന്ന് കളയരുത്!നിന്നെ ഓർത്ത് ഘോരഘോരം മിടിക്കുന്ന ഹൃദയം

October 19, 2013 at 2:40pm
ഇതൊരു കവിതയല്ല
പിന്നെയോ?
എന്നെ കാത്ത് നിന്ന് മുഷിഞ്ഞു പോയ ഈ ദിവസത്തെ
നിന്നെ ഓർത്ത് ഘോരഘോരം മിടിക്കുന്ന ഹൃദയം
എന്ന ആർദ്രമായൊരു പ്രയോഗം കൊണ്ട്
മറ്റൊന്നാക്കി തീർക്കാം എന്ന് കരുതുന്നത് മാത്രം
കപ്പലണ്ടി, കടൽക്കാറ്റ്‌ എന്നീ പ്രതീക്ഷകളിൽ നിന്ന്
നിന്നെ താത്കാലികമായി  മോചിപ്പിക്കുന്നത് മാത്രം

വര്ഷങ്ങള്ക്ക് ശേഷമുള്ള ഒരു കാട്

October 18, 2013 at 9:21pm
എവിടെയോ കേട്ടിട്ടുണ്ട് എന്നുറപ്പാണ്
എവിടെ എന്നാണ് ഉറപ്പില്ലാത്തത്
എന്താണെന്നും രൂപമില്ല

കേട്ട എന്നിൽ
ഉറപ്പുള്ള എനിക്കുള്ള
അടിസ്ഥാനരഹിതമായ ഈ വിശ്വാസത്തിന്റെ ബലത്തിലാണ്
ഞങ്ങളുടെ അവിശ്വസനീയമായ നിലനിൽപ്പ്‌

വർഷങ്ങൾക്ക് ശേഷമുള്ള ഒരു കാടിന്
വർഷങ്ങൾക്ക് മുമ്പുള്ള ഒരു മരത്തോടുള്ള
ഉറച്ച വിശ്വാസത്തിലാണ്

Redbed

September 23, 2013 at 11:34pm
Waiting virgin, waiting in a bed
Shading moonlight turning into red
Almost spoiled beautiful world
fuck me till i turn that red!

അവൾ വരുന്ന ഞായറാഴ്ചകൾ

September 9, 2013 at 9:51pm
അവൾ വരുന്ന ഞായറാഴ്ചകളിൽ
കുന്തിരിക്കം കട്ടിയിൽ പുകയുന്നു
മറശീല നെടുകെ പിളരുന്നു
പാപികൾ കൂട്ടത്തോടെ
മാലാഖമാരിൽ വിശ്വസിക്കുന്നു

അവിശുദ്ധമായൊരു കുർബാന നടക്കുന്ന
അട്ടിമറിയുടെ അൾത്താര ആണ് നീ

*

September 4, 2013 at 10:27pm
പെട്ടെന്നെന്റെ പൂക്കൾ
ഞെട്ടറ്റങ്ങു വീണു

:)

September 3, 2013 at 10:28pm
നിന്റെ കറ ഹൊ, ഉറുമ്പുകൾ!!

August 24, 2013 at 9:32pm
നമുക്ക് ഇത്രയേറെ മധുരമുണ്ടെന്ന്
ഒരു വരിയിൽ പ്രസ്താവിച്ചു കൊണ്ട്
എനിക്കും നിനക്കുമിടയിൽ
ഒരായിരം ഉറുമ്പുകൾ

അവർക്ക് കടിച്ചു നോവിക്കാനാവാത്ത
മുല്ലപ്പൂക്കളുടെ തണുപ്പ്

ആ കിടപ്പിൽ എന്തെങ്ങിലും ഓർമ്മിക്കാൻ ആവുമെങ്ങിൽ
നീ തേച്ചത് കൊണ്ടാണോ ചന്ദ്രിക സോപ്പിനിത്ര വാസന
എന്ന് മടി പിടിച്ച് കിടക്കുന്ന ഈ ഞായറാഴ്ച
അത് മാത്രമേ ഞാൻ ഓർക്കൂ

ഹൊ എന്തൊരു ഓർമ്മിക്കലാവും അത്.


(ഈ കവിതയിൽ ആദ്യം മരണവും ഉണ്ടായിരുന്നില്ല
ഞായറാഴ്ചയും ഉണ്ടായിരുന്നില്ല
ആദ്യം ഈ കവിത ഇങ്ങനെ ആയിരുന്നു
ഈ കവിത എന്ന് പറഞ്ഞാൽ
കവിത ആയി പോയ ഒരു കൊച്ചു സംഭവം
ഒരു കൊച്ചു സംഭവം എന്ന് പറഞ്ഞാൽ
മാർബിൾ തറയിലൂടെ
കുറച്ച് ഉറുമ്പുകൾ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു

അതായത്

"ഞാൻ മുറിയുടെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് നടന്നു പോകുന്നു
നീ കിടന്ന പായയിൽ ഉറുമ്പരിക്കുന്നത് കാണുന്നു
നിനക്കിത്ര മധുരമുണ്ടോ എന്ന് ഞാൻ ആലോചിക്കുന്നു")രാത്രിയാണോ പകലാണോ ഒന്ന് ഒന്നിന്റെ ബാക്കി!

September 1, 2013 at 11:29pm
ഞാൻ ഉദിച്ച് പൊങ്ങാൻ പോവുകയാണെന്ന് തോന്നുന്നു
ദേഹമാകെ വല്ലാത്ത ചൂട്

അതോ അമ്പത്തഞ്ച് കിലോ കനത്തിൽ
പൂർണ്ണ വൃത്തത്തിൽ
ഒരു രാത്രി മുഴുവൻ
നീയെന്റെ നെടുംപുറത്ത് അസ്തമിച്ച് കിടന്നതിന്റെ ആണോ

ആര് ആരുടെ തുടർച്ച ആണ്

പ്രഭാതമായി എന്ന് നുണ പറയുന്ന
ഒരു പ്രകാശമാണ് സൂര്യൻ.
(ഈ കവിതയിലെങ്ങിലും
പ്രണയ കാഹളം മുഴക്കണ്ട എന്ന് കരുതിയതാണ്
പക്ഷേ എന്ത് ചെയ്യാൻ
"ക" എന്ന് തുടങ്ങുമ്പോഴേ
ബാക്കിയെല്ലാം നീയും ഞാനും ചേരി തിരിഞ്ഞൊരു യുദ്ധഭൂമിയാകുന്നു)

    Like

    No comments:

    Post a Comment