Sunday 5 September 2010

രണ്ടു കവിതകള്‍

പ്രണയത്തിലുള്ള തന്റെ പ്രതീക്ഷകളെക്കുറിച്ച്

നനഞ്ഞ ആകാശത്തിന്റെ
നീലച്ച ഞരമ്പുകളില്‍ നിറയെ
നരച്ച ജലാശയങ്ങള്‍

എന്ന് പ്രതികരിച്ച ഒരു വ്യക്തിയുടെ
ആദ്യകാല പ്രണയകവിതകളിലൊന്ന് ഇങ്ങനെ

ഒരു നേര്‍ത്ത സന്ധ്യയില്‍
തണുവുള്ള ചെടിയില്‍ നിന്നുയിരോടെ
മെല്ലെ ഇറുത്തെടുത്ത്
കനിവോടെ നിന്നീറനൂറും മുടിക്കെട്ടില്‍
ഒരു മാത്ര എന്നെ നീ ചേര്‍ത്ത് വയ്ക്കൂ

ആവേശത്തോടെ അയാള്‍ തുടര്‍ന്നെഴുതി

ഒരു നാട്ടുമാവിന്റെ സ്വപ്നങ്ങളാകാം ഞാന്‍
ഉരുളിന്റെ ഏകാന്ത ശീല്ക്കാരമാകൂ നീ
ഒരു കൊയ്ത്തുപാടത്തിനര്‍ത്ഥങ്ങളിന്നു ഞാന്‍
ചുര മാന്തി നില്‍ക്കുന്ന പന്നിക്കുളമ്പ് നീ

വലിപ്പ വ്യത്യാസമുള്ള രണ്ടു മുലകള്‍ പോലെ
അവ തുറിച്ചു നില്‍ക്കുന്നത് കണ്ട്
പ്രണയം എന്ന വിഷയം
ഇനി കൈകാര്യം ചെയ്യുകയില്ലെന്നയാള്‍
കവിത അവസാനിപ്പിക്കുന്നു.

4 comments:

  1. ഓഹ്...മനസ്സിലാക്കി കളഞ്ഞു :)

    ReplyDelete
  2. പക്ഷേ, ഞാന്‍ മനസിലാക്കിയിരുന്നില്ല...
    "തണുവുള്ള ചെടിയില്‍ നിന്നുയിരോടെ
    മെല്ലെ ഇറുത്തെടുത്ത്
    കനിവോടെ നിന്നീറനൂറും മുടിക്കെട്ടില്‍
    ഒരു മാത്ര എന്നെ നീ ചേര്‍ത്ത് വയ്ക്കൂ"

    ഹൃദയരക്തം കൊണ്ട്
    താങ്കള്‍ എഴുതുന്നോരീ ബ്ലോഗും
    ഞാന്‍ എന്‍ നെഞ്ചില്‍
    ചേര്‍ ത്തുവക്കാം... സ്നേഹത്തോടെ...- ജോയ്-

    ReplyDelete
  3. "ഒരു നേര്‍ത്ത സന്ധ്യയില്‍
    തണുവുള്ള ചെടിയില്‍ നിന്നുയിരോടെ
    മെല്ലെ ഇറുത്തെടുത്ത്
    കനിവോടെ നിന്നീറനൂറും മുടിക്കെട്ടില്‍
    ഒരു മാത്ര എന്നെ നീ ചേര്‍ത്ത് വയ്ക്കൂ.."---- Kollam...:)

    ReplyDelete