Friday 30 April 2010

മൂന്നു കവിതകള്‍

1
മറക്കുമ്പോഴൊക്കെ
നിന്റെ ആകസ്മിതകളില്‍
ഒരു നക്ഷത്രത്തെ പോലെ
ഞാന്‍ കുരുങ്ങി കിടക്കും
ദയവോടെ എന്നെ
താഴെക്കൂര്‍ത്തിയിടുന്ന നീ
വിസ്മ്രിതമായൊരു
ചിലന്തിവല.

2
സ്നേഹത്തിന്റെ വിലാപ്പുറങ്ങളിലേക്ക്
അറച്ചറച്ചെത്തുന്ന നിന്റെ വിരലുകള്‍
വാര്‍ന്നു തീര്‍ന്നൊരെന്‍
ചോര പോലും നല്കാത്ത
ഏതു വിശ്വാസ്യതയാണ്‌
എന്റെ മുറിവിന്റെ ആഴങ്ങള്‍
നിനക്കായി കാത്തു വച്ചിരിക്കുന്നത്.

3
ഒടുവില്‍ ഓര്‍മ്മകള്‍
എത്രയുണ്ടെന്ന് ചോദിച്ചാല്‍
മറക്കാവുന്നതിലേറെയില്ലെന്ന്
നമുക്ക് അറിയാം
എങ്കിലും
നിനക്ക് മാത്രം
നിറയ്ക്കാവുന്ന ഒരു ശൂന്യത
അതെന്നില്‍
രൂപമെടുത്തു കഴിഞ്ഞിരിക്കുന്നു.

14 comments:

  1. nallakavithakalanallo. thutarnnum ezhuthu. blogil sajeevamaaku

    ReplyDelete
  2. Basil...kavithakal sundaram aayirikkunnu...keep writing...

    ReplyDelete
  3. നല്ല കവിതകള്‍, തുടര്‍‌ന്നും വിതകളുമായ് ബൂലോകത്ത് പ്രതീക്ഷിക്കുന്നു!

    ReplyDelete
  4. Nice.......
    touching....
    Engane saadikunnu maashe....

    ReplyDelete
  5. very very interesting.... basil.... please keep writing... somethings are happennin in ur words...!!

    ReplyDelete
  6. i guess u intend to convey it to someone!Nice...let ur imaginations flow beyond boundaries! :)

    ReplyDelete
  7. Good one...
    What is Vilaappuram....?

    ReplyDelete
  8. എല്ലാ അഭിപ്രായങ്ങള്‍ക്കും വായനകള്‍ക്കും നന്ദി :)

    വിലാപ്പുറം എന്നത് നെഞ്ചിനടുത്തുള്ള ശരീര ഭാഗം.ക്രിസ്തുവിന്റെ അഞ്ചു വിശുദ്ധമുറിവുകളില്‍ ഒന്ന് അവിടെയാണ്. വിലാപ്പുറത്തെ മുറിവില്‍ വിരലിട്ടാണ് സെന്റ്‌ തോമസ്‌ ക്രിസ്തുവിന്റെ ഉയിര്‍പ്പ് വിശ്വസിച്ചത് എന്ന് ബൈബിള്‍ :)

    ReplyDelete
  9. Great....I was terribly ignorant of that...
    Thank u & great work....keep on....

    ReplyDelete
  10. so beautiful my friend.....da kidillam ketto....eniyum yethuthanam ketto.....very simple and deep expression...great work da....

    ReplyDelete
  11. "ഒടുവില്‍ ഓര്‍മ്മകള്‍
    എത്രയുണ്ടെന്ന് ചോദിച്ചാല്‍
    മറക്കാവുന്നതിലേറെയില്ലെന്ന്
    നമുക്ക് അറിയാം"
    നന്നായിരിക്കുന്നു.....

    ReplyDelete
  12. gone thru the entire postings... in my view ur masterpiece is "ഒടുവില്‍ ഓര്‍മ്മകള്‍
    എത്രയുണ്ടെന്ന് ചോദിച്ചാല്‍
    മറക്കാവുന്നതിലേറെയില്ലെന്ന്
    നമുക്ക് അറിയാം" keep going on... Looking forward to see more postings from ur side... All the best

    ReplyDelete
  13. Good one...Vallarae nanayitundu...:)

    ReplyDelete