പ്രണയത്തിലുള്ള തന്റെ പ്രതീക്ഷകളെക്കുറിച്ച്
നനഞ്ഞ ആകാശത്തിന്റെ
നീലച്ച ഞരമ്പുകളില്‍ നിറയെ
നരച്ച ജലാശയങ്ങള്‍
എന്ന് പ്രതികരിച്ച ഒരു വ്യക്തിയുടെ
ആദ്യകാല പ്രണയകവിതകളിലൊന്ന് ഇങ്ങനെ
ഒരു നേര്‍ത്ത സന്ധ്യയില്‍
തണുവുള്ള ചെടിയില്‍ നിന്നുയിരോടെ
മെല്ലെ ഇറുത്തെടുത്ത്
കനിവോടെ നിന്നീറനൂറും മുടിക്കെട്ടില്‍
ഒരു മാത്ര എന്നെ നീ ചേര്‍ത്ത് വയ്ക്കൂ
ആവേശത്തോടെ അയാള്‍ തുടര്‍ന്നെഴുതി
ഒരു നാട്ടുമാവിന്റെ സ്വപ്നങ്ങളാകാം ഞാന്‍
ഉരുളിന്റെ ഏകാന്ത ശീല്ക്കാരമാകൂ നീ
ഒരു കൊയ്ത്തുപാടത്തിനര്‍ത്ഥങ്ങളിന്നു ഞാന്‍
ചുര മാന്തി നില്‍ക്കുന്ന പന്നിക്കുളമ്പ് നീ
വലിപ്പ വ്യത്യാസമുള്ള രണ്ടു മുലകള്‍ പോലെ
അവ തുറിച്ചു നില്‍ക്കുന്നത് കണ്ട്
പ്രണയം എന്ന വിഷയം
ഇനി കൈകാര്യം ചെയ്യുകയില്ലെന്നയാള്‍
കവിത അവസാനിപ്പിക്കുന്നു.
Sunday, 5 September 2010
Friday, 18 June 2010
സാറ
ഇതു ദൃശ്യവിവരണമെന്നൊരു
പൊള്ളയായ കവിത
ഞാന്‍ പ്രണയിക്കപ്പെടുന്നു
എന്നു തുടങ്ങുന്ന ഓര്‍മ്മകളുടെ
ആദ്യ ഭാഗങ്ങളില്‍
വസന്തം എന്നൊരു ഋതുവും
സാറ എന്നൊരു യുവതിയും
വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തത്ര എണ്ണത്തില്‍
പ്രയോഗങ്ങള്‍ക്ക് അടിമപ്പെടുന്നു
എന്‍റെ രൂപകല്‍പ്പനയില്‍ ഒരത്ഭുതം
സാറയില്‍ ദര്‍ശിക്കുമെന്നുള്ള
വാശികള്‍ക്ക് മുമ്പേ
അവള്‍ തുടര്‍ന്ന് പോയെങ്ങിലും
വസന്തം കാലാനുസാരിയാണെന്ന്
എന്നെ വിശദീകരിക്കുന്നത്
പ്രതാപവാഹിനി എന്ന സാറയുടെ തന്നെ കവിത
തൊലിക്കിടയില്‍ പക്ഷികളെ അനുവദിച്ചും
രക്തത്തിന്റെ തണുപ്പില്‍
ജലസസ്യങ്ങളെ വളര്‍ത്തിയും
ഒടുവില്‍ ഈ വാര്യാന്ത്യത്തില്‍
സാറാ.....
എന്‍റെ ഒളിയിടങ്ങളില്‍
അവസാനത്തേതെന്നു തോന്നിപ്പിക്കുന്ന
ഒരു പൂ വിടര്‍ത്തുന്നു
നിശാജീവികള്‍ക്കുള്ളിലെ രാത്രിയെക്കാളേറെ
ഇനിയും അന്യോന്യം നിറഞ്ഞു നില്‍ക്കുന്നു
എന്ന ഈ വരികള്‍
കവിതയുടെ തന്നെ അനാവശ്യമായ തുടര്‍ച്ച.
പൊള്ളയായ കവിത
ഞാന്‍ പ്രണയിക്കപ്പെടുന്നു
എന്നു തുടങ്ങുന്ന ഓര്‍മ്മകളുടെ
ആദ്യ ഭാഗങ്ങളില്‍
വസന്തം എന്നൊരു ഋതുവും
സാറ എന്നൊരു യുവതിയും
വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തത്ര എണ്ണത്തില്‍
പ്രയോഗങ്ങള്‍ക്ക് അടിമപ്പെടുന്നു
എന്‍റെ രൂപകല്‍പ്പനയില്‍ ഒരത്ഭുതം
സാറയില്‍ ദര്‍ശിക്കുമെന്നുള്ള
വാശികള്‍ക്ക് മുമ്പേ
അവള്‍ തുടര്‍ന്ന് പോയെങ്ങിലും
വസന്തം കാലാനുസാരിയാണെന്ന്
എന്നെ വിശദീകരിക്കുന്നത്
പ്രതാപവാഹിനി എന്ന സാറയുടെ തന്നെ കവിത
തൊലിക്കിടയില്‍ പക്ഷികളെ അനുവദിച്ചും
രക്തത്തിന്റെ തണുപ്പില്‍
ജലസസ്യങ്ങളെ വളര്‍ത്തിയും
ഒടുവില്‍ ഈ വാര്യാന്ത്യത്തില്‍
സാറാ.....
എന്‍റെ ഒളിയിടങ്ങളില്‍
അവസാനത്തേതെന്നു തോന്നിപ്പിക്കുന്ന
ഒരു പൂ വിടര്‍ത്തുന്നു
നിശാജീവികള്‍ക്കുള്ളിലെ രാത്രിയെക്കാളേറെ
ഇനിയും അന്യോന്യം നിറഞ്ഞു നില്‍ക്കുന്നു
എന്ന ഈ വരികള്‍
കവിതയുടെ തന്നെ അനാവശ്യമായ തുടര്‍ച്ച.
Friday, 30 April 2010
മൂന്നു കവിതകള്‍
1
മറക്കുമ്പോഴൊക്കെ
നിന്റെ ആകസ്മിതകളില്‍
ഒരു നക്ഷത്രത്തെ പോലെ
ഞാന്‍ കുരുങ്ങി കിടക്കും
ദയവോടെ എന്നെ
താഴെക്കൂര്‍ത്തിയിടുന്ന നീ
വിസ്മ്രിതമായൊരു
ചിലന്തിവല.
2
സ്നേഹത്തിന്റെ വിലാപ്പുറങ്ങളിലേക്ക്
അറച്ചറച്ചെത്തുന്ന നിന്റെ വിരലുകള്‍
വാര്‍ന്നു തീര്‍ന്നൊരെന്‍
ചോര പോലും നല്കാത്ത
ഏതു വിശ്വാസ്യതയാണ്
എന്റെ മുറിവിന്റെ ആഴങ്ങള്‍
നിനക്കായി കാത്തു വച്ചിരിക്കുന്നത്.
3
ഒടുവില്‍ ഓര്‍മ്മകള്‍
എത്രയുണ്ടെന്ന് ചോദിച്ചാല്‍
മറക്കാവുന്നതിലേറെയില്ലെന്ന്
നമുക്ക് അറിയാം
എങ്കിലും
നിനക്ക് മാത്രം
നിറയ്ക്കാവുന്ന ഒരു ശൂന്യത
അതെന്നില്‍
രൂപമെടുത്തു കഴിഞ്ഞിരിക്കുന്നു.
മറക്കുമ്പോഴൊക്കെ
നിന്റെ ആകസ്മിതകളില്‍
ഒരു നക്ഷത്രത്തെ പോലെ
ഞാന്‍ കുരുങ്ങി കിടക്കും
ദയവോടെ എന്നെ
താഴെക്കൂര്‍ത്തിയിടുന്ന നീ
വിസ്മ്രിതമായൊരു
ചിലന്തിവല.
2
സ്നേഹത്തിന്റെ വിലാപ്പുറങ്ങളിലേക്ക്
അറച്ചറച്ചെത്തുന്ന നിന്റെ വിരലുകള്‍
വാര്‍ന്നു തീര്‍ന്നൊരെന്‍
ചോര പോലും നല്കാത്ത
ഏതു വിശ്വാസ്യതയാണ്
എന്റെ മുറിവിന്റെ ആഴങ്ങള്‍
നിനക്കായി കാത്തു വച്ചിരിക്കുന്നത്.
3
ഒടുവില്‍ ഓര്‍മ്മകള്‍
എത്രയുണ്ടെന്ന് ചോദിച്ചാല്‍
മറക്കാവുന്നതിലേറെയില്ലെന്ന്
നമുക്ക് അറിയാം
എങ്കിലും
നിനക്ക് മാത്രം
നിറയ്ക്കാവുന്ന ഒരു ശൂന്യത
അതെന്നില്‍
രൂപമെടുത്തു കഴിഞ്ഞിരിക്കുന്നു.
Subscribe to:
Posts (Atom)